തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷൻ ആരംഭിച്ചു
1488387
Thursday, December 19, 2024 7:54 AM IST
ചെങ്ങന്നൂര്‍: നഗരസഭാ പ്രദേശത്ത് തെരുവ് നായ്ക്കള്‍ക്ക് പേവിഷ ബാധയ്ക്കെതിരേയുള്ള റാമ്പിസ് വാക്സിൻ എടുത്തുതുടങ്ങി. നഗരസഭയുടെ നേതൃത്വത്തില്‍ മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ് തെരുവ് നായ്ക്കള്‍ക്ക് കുത്തിവയ്പ് നല്‍കുന്നത്. ചേര്‍ത്തല കൃപ എന്ന ഏജന്‍സിയുടെ നേതൃത്വത്തില്‍ 233 തെരുവുനായ്ക്കള്‍ക്ക് കുത്തിവയ്പ് എടുക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതിനായി നാലംഗ സംഘമാണ് തെരുവുനായ്ക്കളെ പിടികൂടി മൃഗാശുപത്രിയിലെ ജീവനക്കാരുടെ സഹായത്തോടെ കുത്തിവയ്പ് നല്‍കുന്നത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്മാന് കെ.ഷിബുരാജന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി. കുമാരി അധ്യക്ഷതവഹിച്ചു.