അക്ഷരജ്വാല വാര്‍ഷികവും സാഹിത്യ സംഗമവും
1488390
Thursday, December 19, 2024 7:54 AM IST
ചേര്‍ത്തല: അക്ഷരജ്വാല കലാസാഹിത്യ സംഘടനയുടെ വാര്‍ഷികവും സാഹിത്യ സംഗമവും നാളെ ചേര്‍ത്തല എസ്എന്‍ ഡിപി ഹാളില്‍ നടക്കും. പുതിയ വര്‍ഷത്തിൽ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടന ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് ഷര്‍മ്മിള ശെല്‍വരാജ്, സെക്രട്ടറി പി.എസ്. സുഗന്ധപ്പന്‍, ട്രഷറര്‍ തുറവൂര്‍ സുലോചന, തുറവൂര്‍ രാജേന്ദ്രന്, ഗീതാ ഉണ്ണികൃഷ്ണന്, സി.ആര്. ബാഹുലേയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ പത്തിനു നടക്കുന്ന പൊതുയോഗത്തില്‍ ഷര്‍മിള ശെല്‍വരാജ് അധ്യക്ഷയാകും. സെക്രട്ടറി പി.എസ്. സുഗന്ധപ്പന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. തുടര്‍ന്നു സാഹിത്യസംഗമവും കലാപരിപാടികളും. രണ്ടിനു നടക്കുന്ന പൊതുസമ്മേളനം റിട്ടയേഡ് ജഡ്ജി കെവി. ഗോപിക്കുട്ടന് ഉദ്ഘാടനം ചെയ്യും. എസ് എന്‍ ഡി പി മേഖലാ കണ്‍വീനര്‍ പി.ഡി. ഗഗാറിന് മുഖ്യതിഥിയാകും.