മാവേലിക്കരയില്‍ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം
1488153
Wednesday, December 18, 2024 7:44 AM IST
മാവേലിക്കര: വലിയപെരുമ്പുഴ കോഴിപ്പാലത്തിനു സമീപം വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണശ്രമം. കോഴിപ്പാലത്തിന് സമീപമുള്ള ശംഭു എന്ന ഓട്ടോഡ്രൈവറുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
വീടിനുള്ളല്‍ ശബ്ദം കേട്ടുണര്‍ന്ന ശംഭുവിന്റെ മകന് ആയുധദാരികളായ ചിലര്‍ വീടിനുള്ളിലെ അലമാര തുറക്കുന്നതായി കണ്ടു. ആക്രമിക്കുമെന്ന ഭയത്താല്‍ കുട്ടി അനങ്ങാതെ കിടന്നു. അലമാര തുറന്നിട്ടും ഒന്നും ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് മോഷ്ടാക്കള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയ ശേഷം ഇവര്‍ സമീപവാസികളെ വിവരമറിയിച്ചു.
ആളുകളെത്തി പരിസരത്തൊക്കെ തെരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. കുറുവാസംഘമാണോ മോഷണശ്രമം നടത്തിയതെന്ന സംശയത്തിലാണ് വീട്ടുകാരും സമീപവാസികളും. മാവേലിക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.