സ്നേഹവീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചു
1488632
Friday, December 20, 2024 7:22 AM IST
അമ്പലപ്പുഴ: പുറക്കാട് ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുട്ടികൾ സ്നേഹവീട്ടില്‍ ക്രിസ്മസ് ആഘോഷിച്ചു. കുട്ടികളില്‍ സാമൂഹ്യപ്രതിബദ്ധത വളര്‍ത്തുന്നതിന്റെ ഭാഗമായി പുറക്കാട് ലിറ്റിൽ ഫ്ളവർ സ്കൂളിലെ കുട്ടികൾ അമ്പലപ്പുഴയിലെ വയോധികരുടെ അഭയകേന്ദ്രമായ സ്നേഹവീട് സന്ദര്‍ശിച്ചു.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ അഭയകേന്ദ്രത്തില്‍ എത്തിയത്. വസ്ത്രങ്ങളും പഴങ്ങളും പലഹാരങ്ങളുമായെത്തിയ കുട്ടികളെ സ്നേഹവീട് ഡയറക്ടര്‍ ആരിഫ് അടൂര്‍ സ്വീകരിച്ചു. പാട്ട് പാടിയും കഥകള്‍ പറഞ്ഞും കുട്ടികള്‍ വയോധികരോടൊപ്പം കൂടി.
പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലാഡിസ്, ജിബി ജെയിന്, അമല ആന്റണി, ഗില്‍ന ജേക്കബ്, പിടിഎ പ്രസിഡന്റ് ബിനു സ്വാഗത്, സൂരജ് രവീന്ദ്രന്, പ്രസന്നന് എന്നിവർ കുട്ടികളോടൊപ്പം സ്നേഹവീട് സന്ദര്‍ശിച്ചു.