യുവസൈനികനെ ആദരിച്ചു
1488385
Thursday, December 19, 2024 7:54 AM IST
ചേർത്തല: കെപിസിസി വിചാർ വിഭാഗ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയും പളളിപ്പുറം സൗത്ത് മണ്ഡലം 11-ാംവാർഡു കോൺഗ്രസ് കമ്മിറ്റിയും ചേർന്ന് സൈനിക പരിശീലനം പൂർത്തിയാക്കി സേനാ സേവനത്തിലേക്കു പ്രവേശിക്കുന്ന അനന്തകൃഷ്ണനെ ആദരിച്ചു.
സി.എൻ. ഓസേഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ . തോമസ് വി. പുളിക്കൻ ഉപഹാരം നല്കി പ്രസംഗിച്ചു. സക്കീർ ഹുസൈൻ, ടി. പുരുഷോത്തമൻ, വക്കച്ചൻ ഞാറക്കാട്ട്, ലൈജു ഗ്രീൻ എന്നിവർ പ്രസംഗിച്ചു.