തഴക്കര സംസ്കൃത സ്കൂളില്‍ കായ്ക്കറി വിളവെടുപ്പ്
1488634
Friday, December 20, 2024 7:22 AM IST
മാവേലിക്കര: തഴക്കര ആത്മാവിലാസം യുപി സ്കൂളില്‍ കൃഷിവകുപ്പിന്റെ സ്ഥാപനാധിഷ്ഠിത പച്ചക്കറി കൃഷി പദ്ധതിയില്‍ നടത്തിയ കായ്ക്കറി വിളവെടുപ്പ് നാടിന് ആഘോഷമായി. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും കാര്‍ഷിക കര്‍മ സേനാംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും അടക്കം പൊതുജന സമൂഹമാകെ വിളവെടുപ്പ് ഉത്സവത്തില്‍ പങ്കുചേര്‍ന്നു.
തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്മാന് മുരളീധരന് തഴക്കര അധ്യക്ഷത വഹിച്ചു.
കൃഷി അസി. ഡയറക്ടര്‍ ലേഖമോഹന്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജി.കെ. ഷീല, പഞ്ചായത്തംഗം എല്‍. ഉഷ, സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. രശ്മി, കൃഷി ഓഫീസര്‍ അനഘ എന്നിവര്‍ പ്രസംഗിച്ചു.