കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരൻ മുങ്ങി മരിച്ചു
1488642
Friday, December 20, 2024 7:22 AM IST
ചേര്‍ത്തല: കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാര്‍ഥി തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡ് വാലയില്‍ എസ്. രതീഷിന്റെയും (ജലഗതാഗതവകുപ്പ് ബോട്ട് മാസ്റ്റര്‍ എറണാകുളം) സീമയുടെയും (വ്യവസായവകുപ്പ് തിരുവനന്തപുരം) മകന് ആര്യജിത്ത് (13) ആണ് മരിച്ചത്. വ്യാഴാഴ്ച 9.30 ഓടെ തണ്ണീര്‍മുക്കം കണ്ടംകുളത്തിലായിരുന്നു അപകടം.
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ആര്യജിത്ത് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുപോകുകയായിരുന്നു. കൂട്ടുകാര്‍ ബഹളം വച്ചതിനെ ത്തുടര്‍ന്ന് പഞ്ചായത്തംഗം ബിനു എത്തിയാണ് കുളത്തില്‍നിന്ന് ആര്യജിത്തിനെ കരയിലെത്തിച്ചത്. ഉടന്‍ തണ്ണീര്‍മുക്കം ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുളത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്തിരുന്നു. സഹോദരന്: സൂര്യജിത്ത് (നിയമവിദ്യാര്‍ഥി).
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. വെള്ളിയാഴ്ച സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം 12നു വീട്ടുവളപ്പില്‍ സംസ്കരിക്കും.