ആ​ല​പ്പു​ഴ: സു​നാ​മി റെ​ഡി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​കാ​ര്യ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക, സ​മൂ​ഹാ​ധി​ഷ്ഠി​ത ദു​ര​ന്ത​നി​വാ​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ യു​നെ​സ്‌​കോ, സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​ള്ള സു​നാ​മി പ്ര​തി​രോ​ധ ത​യാ​റെ​ടു​പ്പ് പ​രി​ശീ​ല​നം നാളെ ​വൈ​കുന്നേരം 3.30ന് ​പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ത്തും.

പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലാ ണ്(വാ​ര്‍​ഡ് 09, തോ​ട്ട​പ്പ​ള്ളി, പൂ​ത്തോ​പ്പ്) സു​നാ​മി പ്ര​തി​രോ​ധ ത​യാ​റെ​ടു​പ്പ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ദു​ര​ന്ത​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ളു​ക​ളെ ചി​ട്ട​യോ​ടു​കൂ​ടി ഒ​ഴി​പ്പി​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ വ​കു​പ്പു​ക​ള്‍​ക്കും ദു​ര​ന്ത​ങ്ങ​ളെ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​നും പ​രി​ശീ​ല​നം ന​ല്‍​കും.