കാ​യം​കു​ളം: ടൗ​ൺ ജു​മാ മ​സ്ജി​ദി​നു മു​മ്പി​ലു​ള്ള ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​രി​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര പു​തു​മം​ഗ​ല​ത്ത് ഷാ​ജു(34)വി​നെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് പി​ടി കൂ​ടി​യ​ത്.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ ഓ​ത​റ ഷെ​ഫീ​ക്ക് എ​ന്നുവി​ളി​ക്കു​ന്ന ഷെ​ഫീ​ക്കി​നെ കാ​യം​കു​ളം പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഓ​ത​റ ഷെ​ഫീ​ക്ക് ഇ​പ്പോ​ൾ കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ലാ​ണ്. ഇ​യാ​ൾ ക​രു​നാ​ഗ​പ്പ​ള്ളി, ശൂ​ര​നാ​ട്, ഓ​ച്ചി​റ, കൊ​ല്ലം ഈ​സ്റ്റ് തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

മോ​ഷ​ണ​ത്തി​നുശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ കാ​യം​കു​ളം ഡി​വൈ​എ​സ്പി ​ബാ​ബു​ക്കു​ട്ട​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ അ​രു​ൺ ഷാ, ​എ​സ്ഐ മാ​രാ​യ ര​തീ​ഷ് ബാ​ബു, ശി​വ​പ്ര​സാ​ദ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു, അ​ഖി​ൽ മു​ര​ളി, ബി​നു, പ്ര​ദീ​പ്, അ​രു​ൺ, പ്ര​വീ​ൺ, അ​നു, ഗോ​പ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.