ക്രിസ്മസ് ആഘോഷം വേറിട്ടതാക്കി വിദ്യാർഥികൾ
1488637
Friday, December 20, 2024 7:22 AM IST
മാന്നാര്‍: വേറിട്ട ക്രിസ്മസ് ആഘോഷവുമായി പരുമല സെന്റ് ഗ്രിഗോറിയോസ് സോഷ്യല്‍ സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍. ക്രിസ്മസ് ആഘോഷിച്ചത് പരുമലയിലെ ഓട്ടോറിക്ഷാത്തൊ ഴിലാളികളോടൊപ്പം കേക്ക് മുറിച്ചും മുതിര്‍ന്ന ഓട്ടോ ഡ്രൈവര്‍ക്ക് ആദരവ് നല്‍കിയുമാണ്. ഓട്ടോത്തൊഴിലാളികളും വിദ്യാര്‍ഥികളും ഒത്തു ചേര്‍ന്നപ്പോള്‍ ക്രിസ്മസ് ആഘോഷം വ്യത്യസ്തമായി. ഗ്രിഗോറിയന്‍ അസോസിയേഷന് ഓഫ് സോഷല്‍ വര്‍ക്കേഴ്സ് ഓഫ് പരുമല (ഗ്രാസ്പ്)യുടെ നേതൃത്വത്തിലാണ് നോയല്ല 2024 എന്ന പേരില്‍ ആഘോഷം നടത്തിയത്.
മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷാത്തൊ ഴിലാളികളോടൊപ്പം കേക്ക് മുറിച്ചാണ് ഉദ്ഘാടനം നടത്തിയത്. പ്രിന്‍സിപ്പല്‍ ജോര്‍ജ് വര്‍ഗീസ് അധ്യക്ഷനായിരുന്നു. പുളിക്കീഴ് പോലീസ് എസ്ഐ സതീഷ്കുമാര്‍ പരുമലയിലെ മുതിര്‍ന്ന ഓട്ടോറിക്ഷാത്തൊഴിലാളിയായ രാജന് ചെറിയാനെ ആദരിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.
അസിസ്റ്റന്റ് പ്രഫസര്‍ ഫാ. ജൂബിന്‍ കരിപ്പയില്‍ ബോബി ക്രിസ്മസ് സന്ദേശം നല്കി. അധ്യാ പകരായ ദിവ്യ എം. കൃഷ്ണന്, അജിന് ഏബ്രഹാം, അനീറ്റ ജോസഫ്, ഗ്രാസ്പ് പ്രസിഡന്റ് നിത്യഹരിക്കുട്ടന്, ഫാ. സോനു ജോര്‍ജ്, ചിന്നു ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഓട്ടോറിക്ഷാത്തൊഴിലാളികളുടെ ജീവിതം മനസിലാക്കി തങ്ങളെ ചേര്‍ത്തു പിടിച്ച് ആദരിച്ച കോളജിന് ഓട്ടോ റിക്ഷ ത്തൊഴിലാളികള്‍ നന്ദി രേഖപ്പെടുത്തി.