കാപ്പ ചുമത്തി നാടുകടത്തി
1488643
Friday, December 20, 2024 7:22 AM IST
മാന്നാർ: നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മാന്നാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൊലപാതകം, അടിപിടി, ആത്മഹത്യാ പ്രേരണ, ആയുധം കൈവശം വയ്ക്കൽ, നാർക്കോട്ടിക് തുടങ്ങിയ വകുപ്പുകളിൽ നിരവധി കേസുകളിൽ പ്രതിയും മാന്നാർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളുമായ മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ സുരേഷി(44) നെയാണ് കാപ്പ വകുപ്പ് ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയത്.
കുട്ടമ്പേരൂർ കുന്നത്തൂർ ദേവീക്ഷേത്രത്തിൽ അടുത്തിടെ നടന്ന സംഘർഷത്തിൽ ഉൾപ്പെട്ട് പ്രതിയായതാണ് ഇയാൾക്കെതിരേ കാപ്പ ചുമത്താൻ കാരണമായത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ എ. അനീഷ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി തോംസൺ ജോസ് ആണ് നാടുകടത്താൻ ഉത്തരവിട്ടത്.