എടത്വ: ​എ​ട​ത്വ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​ഴി​വു​ള്ള ത​സ്തി​കക​ളി​ല്‍ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നിൽപു സമരവ ുമായി എ​ട​ത്വ വി​ക​സ​ന സ​മി​തി​. 21നു ​രാ​വി​ലെ 8.30നു ​ന​ട​ക്കു​ന്ന സ​മ​രം പ്ര​സി​ഡ​ന്‍റ് ഐ​സ​ക്ക് എ​ഡ്വേ​ർ​ഡ് ചെ​റു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ക്ഷാ​ധി​കാ​രി ആ​ന്‍റണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം പ്രസംഗിക്കും.

പ്ര​തി​ദി​നം ചി​കി​ത്സ​യ്ക്കാ​യി എ​ട​ത്വ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഇ​രു​നൂറി​ല​ധി​കം രോ​ഗി​ക​ൾ എ​ത്തു​ന്നു​ണ്ട്. ഒ​ക്‌ടോബ​ർ മാ​സ​ം ‍ 6, 143 രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി എ​ത്തി​യെ​ങ്കി​ലും 30 കി​ട​ക്ക​ക​ളു​ള്ള ഇ​വി​ടെ വെ​റും എട്ടു രോ​ഗി​ക​ൾ​ക്കു മാ​ത്ര​മാ​ണ് കി​ട​ത്തി ചി​കി​ത്സ ന​ല്കി​യ​ത്.
ജെ​പി​എ​ച്ച്എ​ൻ ത​സ്തി​ക​ക​ളി​ൽ 3 എ​ണ്ണ​വും ആ​കെ​യു​ള്ള ര​ണ്ട് പിടിഎ​സ് ത​സ്തി​ക​ക​ളി​ലും ഒ​ഴി​വുണ്ട്. ജോ​ലി ചെ​യ്തി​രു​ന്ന ഒ​രാ​ൾ ഈ മാസം വി​ര​മി​ച്ച​തോ​ടെ​യാ​ണ് ര​ണ്ട് പിടിഎ​സ് ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വ് വ​ന്ന​ത്. കൂ​ടാ​തെ ആ​കെ​യു​ള്ള അഞ്ച് അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ​മാ​രി​ൽ ഒ​രാ​ൾ ഒ​രു വ​ർ​ഷ​മാ​യി വ​ർ​ക്ക് അ​റേ​ഞ്ച്മെന്‍റിലും മ​റ്റൊ​രാ​ൾ പ്ര​സ​വ അ​വ​ധി​യി​ലുമാ​ണ്.

ആ​കെ​യു​ള്ള 66 ജീ​വ​ന​ക്കാ​രി​ൽ 20 ജീ​വ​ന​ക്കാ​ർ താ​ത്കാ​ലി​ക​ക്കാ​രാ​ണ്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ സേ​വ​നം ത​ല​വ​ടി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ണ് എ​ട​ത്വ​യി​ൽ ല​ഭ്യ​മാ​കു​ന്ന​ത്. ത​ല​വ​ടി​യി​ൽ ജൂ​ണിയ​ർ പ​ബ്ളി​ക്ക് ഹെ​ൽ​ത്ത് നേ​ഴ്സ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞുകി​ട​ക്കു​ക​യാ​ണ്.​

സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്ന ഗ്രേ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ടെ ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡന്‍റ് ഗ്രേ​ഡ് 1, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ, പ​ബ്ളി​ക് നഴ്സിംഗ് സൂ​പ്പ​ർ​വൈ​സ​ർ എ​ന്നീ പോ​സ്റ്റു​ക​ൾ ഇ​ല്ല.

എ​ക്സി​ക്യൂട്ടീ​വ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഐ​സ​ക്ക് എ​ഡ്വേ​ർ​ഡ് ചെ​റു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള, ട്ര​ഷ​റാ​ർ പി.​ജെ. കു​ര്യാ​ക്കോ​സ് പ​ട്ട​ത്താ​നം, വൈ​സ്പ്ര​സി ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ഐ​സ​ക് രാ​ജു, പി​ഡി. ര​മേ​ശ്കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ജി കോ​ശി,ടോ​മി​ച്ച​ന്‍ ക​ള​ങ്ങ​ര, എ​ക്സി​ക്യൂ​ട്ടീ​വം​ഗം സാ​ബു മാ​ത്യു ക​ള​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.