പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി
1488394
Thursday, December 19, 2024 7:54 AM IST
മാന്നാർ: പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമപ്പെരുന്നാളിന് കൊടിയേറി. നിരണം ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റുകർമം നിർവഹിച്ചു.
എല്ലാദിവസവും രാവിലെ വിശുദ്ധ കുർബാനയും സന്ധ്യക്ക് വചന ശുശ്രൂഷയും ഉണ്ടായിരിക്കും. ഇന്ന് ഫാ. പി. കെ. ഗീവർഗീസ് കല്ലുപ്പാറ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. നാളെ സന്ധ്യാനമസ്കാരത്തത്തുടർന്ന് റാസ നടക്കും. 21നു വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് പരുമല സെമിനാരി മാനേജർ കെ. വി. പോൾ റമ്പാൻ മുഖ്യകാർമികത്വം വഹിക്കും.