വൈദ്യുതി നിരക്ക് വര്‍ധനയിൽ കത്തോലിക്കാ കോണ്‍ഗ്രസ് ഫൊറോന പ്രതിഷേധിച്ചു
1488639
Friday, December 20, 2024 7:22 AM IST
ആലപ്പുഴ: വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചമ്പക്കുളം ഫൊറോന സമിതി ആവശ്യപ്പെട്ടു. പാവങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണക്കാരന്റെ സര്‍ക്കാര്‍ എന്നു പറഞ്ഞ് അധികാരത്തില്‍ കയറിയിട്ട് 2016 നു ശേഷം അഞ്ചു തവണ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് പാവങ്ങളുടെ ജീവിതത്തിന്റെ മേല്‍ കരിനിഴല്‍ വീഴ്ത്തിയ നിലപാടില്‍ നിന്ന് ഉടന്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം ഫോറോന പ്രസിഡന്റ് സാജു കടമ്മാട് ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാകോടം, അതിരൂപത സെക്രട്ടറി ചാക്കപ്പന് ആന്റണി പഴേവീട്ടില് പള്ളത്തുശേരി, ആന്റപ്പന് മുട്ടേല്‍, പാപ്പച്ചന് പടഹാരം, ജോസി കുര്യന് പുതുവന, ജോമോന് വര്‍ഗീസ്, മയിപ്പറപള്ളി, മജിത് വര്‍ഗീസ് തുടങ്ങിയര്പ്രസംഗിച്ചു.