കേരളോത്സവത്തിന് ഇന്നു തുടക്കം
1488636
Friday, December 20, 2024 7:22 AM IST
കായംകുളം: മുതുകുളം ബ്ലോക്ക് പഞ്ചായത്തും കേരള യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തുന്ന കേരളോത്സവം ഇന്നാരംഭിച്ച് 22ന് സമാപിക്കും. 2.30ന് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽനിന്നു വിളംബരറാലി ആരംഭിക്കും. 3.30ന് മുതുകുളം കെ.വി. സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന യുവജനക്ഷേമ ബോർഡംഗം അഡ്വ.ആർ. രാഹുൽ ഉദ്ഘാടനം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി അധ്യക്ഷത വഹിക്കും. യുവജനക്ഷേമ ബോർഡംഗം എസ്. ദീപു മുഖ്യപ്രഭാഷണം നടത്തും. 22ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനവിതരണവും കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോർഡംഗം ടി.ടി. ജിസ്മോൻ മുഖ്യപ്രഭാഷണം നടത്തും.