മന്ത്രിമാർക്ക് നിവേദനം നല്കി
1488635
Friday, December 20, 2024 7:22 AM IST
കായംകുളം: ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി, രാമഞ്ചേരി പ്രദേശങ്ങളിൽ കടലാക്രമണം തടയുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ എന്നിവരെ സന്ദർശിച്ച് നിവേദനം നൽകി.
ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് ആറാട്ടുപുഴയിൽ കടൽഭിത്തി നിർമിക്കാനുള്ള ഭാഗങ്ങളിൽ കടൽഭിത്തി നിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രിമാർ പ്രതിനിധിസംഘത്തിന് ഉറപ്പുനൽകി. പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, സിപിഎം ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശ്രീകൃഷ്ണൻ, ജി. ബിജുകുമാർ, എം. മുത്തുക്കുട്ടൻ, വി. ബിനീഷ്ദേവ് എന്നിവർ ഉണ്ടായിരുന്നു.