കാർഷിക ഗ്രാമവികസന ബാങ്ക്: വായ്പാമേളകൾ ഇന്നു മുതൽ
1488152
Wednesday, December 18, 2024 7:44 AM IST
ചെങ്ങന്നൂർ: സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിലായി വില്ലേജ് അടിസ്ഥാനത്തിൽ വായ്പമേളകൾ സംഘടിപ്പിക്കുന്നു. കാർഷികാവശ്യങ്ങൾക്കുള്ള വായ്പകൾ, ബിസിനസ് വായ്പ, ഗൃഹനിർമാണം, ഗൃഹ പുനരുദ്ധാരണം തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള വായ്പകൾ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 18, 21, 23, 28 തീയതികളിലാണ് മേള നടത്തുന്നത്.
ഇന്നു മാന്നാർ, എണ്ണക്കാട് വില്ലേജുകളുടെ വായ്പാമേള മാന്നാർ സ്റ്റോർ ജംഗ്ഷനിൽ പഴയ ഐസിഐസിഐ ബാങ്ക് കെട്ടിടത്തിലും 21ന് ആല, വെൺമണി, ചെറിയനാട് വില്ലേജുകളുടെ ലോൺ മേള കൊല്ലകടവ് ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിലും പാണ്ടനാട് തിരുവൻവണ്ടൂർ എന്നീ വില്ലേജുകളുടെ വായ്പമേള 23-ന് തിരുവൻവണ്ടൂർ ഗവ. ഹൈസ്കൂളിന് സമീപത്തുവച്ചും 28-ന് മുളക്കുഴ,ചെങ്ങന്നൂർ, പുലിയൂർ എന്നീ വില്ലേജുകളുടെ വായ്പമേള ചെങ്ങന്നൂർ ചിന്മയ സ്കൂളിന് സമീപമുള്ള കാർഷിക വികസന ബാങ്കിൽവച്ചും നടത്തും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് മേള നടത്തുക. ഫോൺ: 0479- 2452809,9400201154.