ധർണ നടത്തി
1488399
Thursday, December 19, 2024 7:54 AM IST
മങ്കൊമ്പ്: വൈദ്യുതി ചാർജ് വർധനയിലൂടെ കേരള ജനതയെ കൊള്ളയടിക്കുന്ന കുറുവാ സംഘമായി പിണറായി സർക്കാർ മാറിയെന്ന് കെപിസിസി സെക്രട്ടറി കറ്റാനം ഷാജി.
കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനു ണ്ടാക്കിയ കരാറുകൾ റദ്ദാക്കി ഇരട്ടിയിലധികം വിലയ്ക്കാണ് അദാനി കമ്പനിയിൽ നിന്നു വാങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.വി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഡിഎഫ് ചെയർമാൻ ജോസഫ് ചേക്കോടൻ മുഖ്യപ്രഭാഷണം നടത്തി.