വൈദ്യുതി നിരക്ക് വർധനയിൽ വ്യാപക പ്രതിഷേധം
1488158
Wednesday, December 18, 2024 7:44 AM IST
ആലപ്പുഴ: കേരളത്തില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഭരണം നടത്തുന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു ഭരണകൂടമല്ലെന്നും കൊള്ളസംഘമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂർ.
വൈദ്യുതി ചാര്‍ജ് വർധനവിനെതിരായി സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും കെഎസ്ഇബി സൗത്ത് സെക്ഷന്‍ ഓഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷുക്കൂർ. അഞ്ചുതവണ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിനെതിരേയുള്ള വരാന്‍ പോകുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് ഈ സമരമെന്നും ഷുക്കൂര്‍ പറഞ്ഞു.
സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വി. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. പി.ജെ. മാത്യു, സുനില്‍ ജോര്‍ജ്, ജി. സഞ്ജീവ് ഭട്ട്, മോളി ജേക്കബ്, ബഷീര്‍ കോയാപറമ്പൻ, മണ്ഡലം പ്രസിഡന്റുമാരായ ഷോളി സിദ്ധകുമാർ, വയലാര്‍ ലത്തീഫ്, ഷിജു താഹ, ജയശങ്കര്‍ പ്രസാദ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപള്ളി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റഹ്മത്ത്, ഷാജി ജമാല്‍, സീനത്ത് നാസർ, ഡോ. സേതുരവി, ആര്. ബേബി, ലതാ രാജീവ്, കെ. നൂറുദ്ദീന്‍ കോയ, എസ്. സജീവൻ, ജോണ്‍ ബ്രിട്ടോ, ഹരികുമാർ, തന്‍സില്‍ നൗഷാദ്, റിനു ബൂട്ടോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടത്വ: കുട്ടനാട് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യതി ചാര്‍ജ് വര്‍ധനവിനെതിരേ എടത്വ വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എടത്വ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. എടത്വ വൈദ്യുതി ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ കെപിസിസി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ടിജിന് ജോസഫ്, വി.കെ. സേവ്യര്‍, വര്‍ഗീസ് കോലത്തുപറമ്പില്‍, ആന്റണി കണ്ണംകുളം, ബ്ലസ്റ്റണ്‍ തോമസ്, ജോയി ചക്കനാട്, റോബര്‍ട്ട് ജോണ്സണ്, ബിജു പാലത്തിങ്കല്‍, വിശ്വന് വെട്ടത്തില്‍, ലിജി വര്‍ഗീസ്, മിനി മന്മദന് നായര്‍, മറിയാമ്മ ജോര്‍ജ്, വര്‍ഗീസ് നാല്പത്തഞ്ചില്, തങ്കച്ചന് കൂലിപ്പുരയ്ക്കല്‍, എം.വി. സുരേഷ്, കെ.ബി. രഘു, ലാലിച്ചന്‍ പള്ളിവാതുക്കല്‍, ബെന്‍സണ്‍ ജോസഫ്, വര്‍ഗീസ് വല്യക്കന്, ജിജു ചുരപറമ്പില്, നിബിന് കെ. തോമസ്, ഫിലിപ്പ് ചക്കംകരി, ഉണ്ണിക്കൃഷ്ണന്, എസ്. സനല്‍കുമാര്‍, ജോസ് ഗീവര്‍ഗീസ്, മാത്യൂസ് കൂടാരത്തില്‍, ആന്‍സി ബിജോയ്, സ്റ്റാര്‍ലി ജോസഫ്, ജോമിച്ചന്‍ പുഞ്ചായില്‍, ജോളി ലൂക്കോസ്, പാപ്പച്ചന് കരുമാടി, മറിയാമ്മ മുടന്താഞ്ഞലി, മീനു സോഫി എന്നിവര്‍ പ്രസംഗിച്ചു.
ചേർത്തല: വൈദ്യുതി ചാർജ് വർധനവിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധസമരം നടത്തി.
കോണ്‍ഗ്രസ് ചേർത്തല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വൈദ്യുതി ഭവൻ മാർച്ച് കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു. ടി. സുബ്രഹ്മണ്യ ദാസ്, ജയലക്ഷ്മി അനിൽകുമാർ, ആർ. ശശിധരൻ, സജി കുര്യാക്കോസ്, എസ്. കൃഷ്ണകുമാർ, പി. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. അഷറഫ്, ബി. ഭാസി, ജി. വിശ്വംഭരൻ നായർ, ടി.ഡി. രാജൻ, ജി. സോമകുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോൺഗ്രസ് വയലാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണക്കാട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെപിസിസി സെക്രട്ടറി ബി. ബൈജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എസ്. രഘുവരൻ അധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ നിർവാഹകസമിതി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ്, ഡിസിസി ജനറൽ സെക്രട്ടറി ടി.എച്ച്. സലാം, മുന്‍ ബ്ലോക്ക് പ്രസിഡന്റ് വി.എന്‍. അജയന്, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുത്തറ, പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, എ.പി. ലാലൻ, ടി.കെ. അനിലാൽ, ജയിംസ് തുരുത്തേൽ തുടങ്ങിയവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ സമരം. പൊതുജനങ്ങൾക്ക് കടുത്ത ബാധ്യത വരുത്തുന്ന നിലയിൽ വൈദ്യുതി നിരക്ക് കൂട്ടിയ എൽഡിഎഫ് സർക്കാരിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരി മുക്കിനു തെക്ക് പ്രവർത്തിക്കുന്ന കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. എം.എച്ച്. വിജയൻ, എ.ആർ. കണ്ണൻ, എം.വി. രഘു, ആർ.വി. ഇടവന, വി. ദിൽജിത്ത്, സീനോ വിജയരാജ്, പി.കെ. മോഹനൻ, ഹസൻ പൈങ്ങാമഠം, എം. സോമൻപിള്ള, എം.ടി. മധു, ജെ. കുഞ്ഞുമോൻ, ഇ. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം: വൈദ്യുതി ചാർജ് വർധനവിനെതിരേ കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി സെക്ഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേരള വൈദ്യുതി ബോർഡിൽ ലാവ്ലിൻ മുതൽ മണിയാർ വരെയുള്ള പദ്ധതികളിലൂടെ പ്രസരിക്കുന്നത് അഴിമതിയുടെ മെഗാവാട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ ചെലവിൽ വൈദ്യുതി വാങ്ങുവാനായി യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ കരാറുകൾ റദ്ദ് ചെയ്ത് നാലിരട്ടി അധികച്ചെലവിൽ പുതിയ കരാറുകളിൽ ഏർപ്പെട്ട സർക്കാർ നടപടിയാണ് ലാഭത്തിലായിരുന്ന വൈദ്യുതി ബോർഡിനെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടത്. പുതിയ കരാറിലൂടെ കോടിക്കണക്കിന് രൂപ കമ്മീഷൻ കൈപ്പറ്റുന്ന ഭരണനേതൃത്വത്തിന്റെ സാമ്പത്തിക താത്പര്യങ്ങളുടെ ദുരന്തമാണ് വിലവർധനവിലൂടെ ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുവാൻ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ അധ്യക്ഷത വഹിച്ചു. എ.ജെ. ഷാജഹാൻ, എ.പി. ഷാജഹാൻ, സി.എ. സാദിഖ്, അലക്സ് മാത്യു, ജോൺ കെ. മാത്യു, രാജൻ ചെങ്കിളി, എൻ. രാജഗോപാൽ, ഗായത്രി തമ്പാൻ, എ.എം. കബീർ, എം.ആർ. സലിംഷാ, കെ.കെ. നൗഷാദ് ,വിശാഖ് പത്തിയൂർ, അരിതാ ബാബു അജിമോൻ കണ്ടല്ലൂർ, അഫ്സൽ പ്ലാമൂട്ടിൽ, പി. രാജേന്ദ്രക്കുറുപ്പ്, കെ. രാജേന്ദ്രകുമാർ, തയ്യിൽ റഷീദ്, വള്ളിയിൽ റസാഖ്, അസിം നാസർ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: സംസ്ഥാനത്ത് ഗാര്‍ഹിക ഉപയോഗത്തിനുള്ള വര്‍ധിപ്പിച്ച വൈദ്യുതി നിരക്കുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് -ജേക്കബ് സംസ്ഥാന വൈസ് ചെയര്മാന് ബാബു വലിയവീടന്‍. വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ കേരള കോണ്‍ഗ്രസ് -ജേക്കബ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവന് മുന്പില് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം മൂലവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയെത്തുടര്‍ന്നും ദുരിതം നേരിടുന്ന സാധാരണ ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധനവ് താങ്ങാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധ ധര്‍ണയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചന് വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കോശി തുണ്ടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
പാര്‍ട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കന്‍, നൈനാന് തോമസ്, ഷാജി വാണിയപ്പുരയ്ക്കല്‍, ജേക്കബ് തരകന്, രാജന് തെക്കേവിള, ലിയോ തരകന്, ഏബ്രഹാം കുഞ്ഞാപ്പച്ചന്, ജില്ലാ ഭാരവാഹികളായ അനീഷ് ആറാട്ടുകുളം, സാബു വള്ളപ്പുരക്കല്‍, കെ.എന്‍. സാംസണ്, ബെന്നി വത്യാറ, പി.ബി. സപ്രു, ഷാജന് മെതിക്കളം, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി.പി. രാഹുല്‍, കെടിയുസി ജില്ലാ പ്രസിഡന്റ് ജോമോന് നടുവിലേക്കളം, തൊമ്മിക്കുട്ടി വാളാംപറമ്പില്‍ എന്നിവര്‍പ്രസംഗിച്ചു.
മാവേലിക്കര: കേരളം ഭരിക്കുന്ന കൊള്ള സംഘത്തെ ജനകീയ സമരങ്ങളിലൂടെ പുറത്താക്കുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നതായി കെപിസിസി സെക്രട്ടറി ഈ സമീര്‍ പറഞ്ഞു.
കെപിസിസിയുടെ ആഹ്വാനപ്രകാരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരായുള്ള കെഎസ്ഇബി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം അഡ്വ. കുഞ്ഞുമോള്‍ രാജു, ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്.മുരളീധരന്, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കെ. ഗോപന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബി. രാജലക്ഷ്മി, എം. കെ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.