മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഖത്തറിൽ മരിച്ചു
1488402
Thursday, December 19, 2024 7:55 AM IST
ഹരിപ്പാട്: മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മുതുകുളം വടക്ക് ചേപ്പാട് കന്നിമേൽ തണ്ടത്തേ ത്ത് ജയചന്ദ്രൻ (55) ഖത്തറിൽ കുഴഞ്ഞുവീണു മരിച്ചു.രണ്ടു വർഷം മുമ്പ് ഖത്തറിലെത്തിയ ഇദ്ദേഹം റാസ്ലഫാനിലെ സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി കോ -ഓർഡിനേറ്ററായിരുന്നു.
21ന് നാട്ടിലേക്കു വരാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അന്ത്യം.പരേതനായ പ്രസന്നൻ പിള്ളയുടെയും വിജയമ്മയു ടെയും മകനാണ്. ഭാര്യ: കവിത ജയൻ. മക്കൾ: കാവ്യ ജയൻ, അഭയ് കൃഷ്ണൻ. സംസ്കാരം ഇന്നു മൂന്നിന് പള്ളിപ്പാട് നീണ്ടൂർ ചന്ദ്രകാന്തം വീട്ടുവളപ്പിൽ.