അനധികൃത മദ്യവിൽപ്പന: ഒരാൾ പിടിയിൽ
1488644
Friday, December 20, 2024 7:22 AM IST
മങ്കൊമ്പ്: അനധികൃത മദ്യവില്പനയ്ക്കായി വീട്ടിൽ മദ്യം സൂക്ഷിച്ചയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെടുമുടി ചെമ്പുംപുറം തൈച്ചേരി വീട്ടിൽ മുത്ത് എന്നുവിളിക്കുന്ന തോമസ് ജോസഫി(45)നെയാണ് കുട്ടനാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുഭാഷും സംഘവും അറസ്റ്റ് ചെയ്തത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന നാലര ലിറ്റർ മദ്യവും കണ്ടെത്തി. ബിവറേജ് ഔട്ലറ്റിൽനിന്നും മദ്യം വാങ്ങി വിലകൂട്ടി ആവശ്യക്കാർക്ക് വിറ്റിരുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരം ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.