ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നാരീപൂജ നാളെ
1488395
Thursday, December 19, 2024 7:54 AM IST
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ നാരീപൂജ നാളെ നടക്കും. രാവിലെ 5.30 ന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 9ന് ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന നാരീപൂജ ചടങ്ങില്‍ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകയുമായ റാണി മോഹന്‍ദാസിന്റെ പാദം കഴുകി ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാക്യഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. മീഡിയ കോ-ഓർഡിനേറ്റര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ സ്വാമിനാഥന്, കെ.എസ്. ബിനു എന്നിവര്‍ നേത്യത്വം നല്‍കും.