ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു
1488155
Wednesday, December 18, 2024 7:44 AM IST
എടത്വ: എടത്വ പഞ്ചായത്തില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബൂത്തുകള്‍ സ്ഥാപിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, കെഎസ്ഇബി ഓഫീസ്, എടത്വ ടൗണ്‍, പഞ്ചായത്ത് ഓഫീസിനു സമീപം എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ ജോണ്സണ്, വികസനകാര്യ ചെയര്മാന് ജി. ജയചന്ദ്രന്, ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ സ്റ്റാര്‍ലി ജോസഫ്, മെമ്പര്‍മാരായ ആന്‍സി ബിജോയ്, ബെറ്റി ജോസഫ്, ജെയിന് മാത്യു, മറിയാമ്മ ജോര്‍ജ്, സെക്രട്ടറി എസ്. വിനി, ജൂണിയര്‍ സൂപ്രണ്ട് പ്രദീപ് എന്നിവര്‍ പങ്കെടുത്തു.