കനാൽ ഫെസ്റ്റ്: ലോഗോ പ്രകാശനംചെയ്തു
1488384
Thursday, December 19, 2024 7:54 AM IST
ചേര്‍ത്തല: സേവ് എഎസ് കനാൽ പദ്ധതിയുടെ ഭാഗമായി 30, 31 തീയതികളിൽ ചേർത്തല നഗരത്തിൽ റ്റിബി കനാലിനോട് ചേർന്ന് നടത്തുന്ന കനാൽ ഫെസ്റ്റിന്റെ ഭാഗമായി ലോഗോ പ്രകാശനം നടന്നു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങില്‍ കലാകാരൻ കണ്ണന് മുൻ എംപി എ.എം. ആരിഫ് ലോഗോ പ്രകാശനം നിർവഹിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നഗരത്തിൽ ഇല്ലുമിനേഷൻ വർക്കുകൾ, കരിമരുന്ന് പ്രയോഗം, ലേസർഷോ, ഫുഡ് ഫെസ്റ്റ്, മ്യൂസിക് ബാൻഡ് തുടങ്ങിയ പരിപാടികൾ നടത്തും.