അമ്പലപ്പുഴ വിദേശമദ്യശാലയിൽ മോഷണം: പ്രതി പിടിയിലായതായി സൂചന
1488397
Thursday, December 19, 2024 7:54 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ വിദേശ മദ്യശാലയിൽ മദ്യ മോഷണം. തകഴി സ്വദേശിയായ പ്രതിയെ പിടികൂടിയതായി സൂചന. അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷന് തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന വിദേശമദ്യശാലയിലാണ് മദ്യക്കുപ്പികൾ മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് മദ്യശാലയിലെ ജീവനക്കാർ സി സി ടി വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ജീവനക്കാർ അമ്പലപ്പുഴ പോലീസിലും പരാതി നൽകി. തുടർന്നു നടത്തിയ അന്വേ ഷണത്തിൽ പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ തകഴി സ്വദേശിയെ വീട്ടിൽ എത്തി അമ്പലപ്പുഴ പോലീസ് പിടികൂടിയതായി പറയുന്നു.