ക്രിസ്മസ് സമ്മാനവുമായി കുരുന്നുകള്‍ സ്നേഹഭവനില്‍
1488633
Friday, December 20, 2024 7:22 AM IST
എടത്വ: ക്രിസ്മസ് സ്നേഹസമ്മാനമായി കുരുന്നുകള്‍ സ്നേഹഭവനില്‍ എത്തി. എടത്വ സെന്റ് മേരീസ് എല്‍പി സ്കൂളിലെ കൂട്ടികളാണ് സ്നേഹഭവനിലെ അന്തേവാസികള്‍ക്കായി സമാഹരിച്ച സാധനങ്ങളുമായി ആനപ്രമ്പാല്‍ സ്നേഹഭവനിലെത്തിയത്.
പ്രധാന അധ്യാപിക ത്രേസ്യമ്മ ജോസഫ് കളത്തൂരിന്റെ നേതൃത്വത്തില്‍ പിടിഎ പ്രസിഡന്റ് മിനി ജോസ്, എംപിടിഎ പ്രസിഡന്റ് എസ്. ശാരിക, പിടിഎ അംഗങ്ങളായ സോണി ചെറിയാന്, ഷിജോമോന്‍ തോമസ്, അധ്യാപകരായ ലിനി ലുയിസ്, അഞ്ജലി ജോസഫ്, അനിലോ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്നേഹഭവന് സെക്രട്ടറി ജോണിക്കുട്ടി തുരുത്തേലിന് സാധനങ്ങള്‍ കൈമാറി. തുടര്‍ന്ന് കുട്ടികള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. കലാപരിപാടികളും നടത്തി.