അര്‍ത്തുങ്കലില്‍ വ്യാപാരികളുടെ പ്രതിഷേധം ഇന്ന്
1488393
Thursday, December 19, 2024 7:54 AM IST
ചേര്‍ത്തല: ഹോട്ടല്‍ ഉടമയെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി-വ്യവസായി സമിതി അര്‍ത്തുങ്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ ആറുമുതല്‍ രണ്ടുവരെ കടകള്‍ അടച്ച് പ്രതിഷേധിക്കും.
അര്‍ത്തുങ്കല്‍ ചാര്ക്കോള്കേവ് ഹോട്ടല്‍ ഉടമയ്ക്കാണ് മര്‍ദനമേറ്റത്. അര്‍ത്തുങ്കല്‍ ജംഗ്ഷനില്‍ ഇന്നു രാവിലെ പത്തിനു നടക്കുന്ന പ്രതിഷേധപരിപാടി ഏരിയ രക്ഷാധികാരി എസ്.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.വി. അനില്‍ അധ്യക്ഷത വഹിക്കും. ജമീല പുരുഷോത്തമന്, ആര്.മോഹനന്, എന്‍.ഡി. ഷിമ്മി, ഡൈനി ഫ്രാന്‍സീസ്, റ്റി.എല്‍.റോയി, എന്‍.സിദ്ധാര്ത്ഥന്, ഗിരീഷ് മഠത്തില്‍, എം.രാജന്, അനീഷ്, നെല്‍സണ്‍ പീറ്റര്‍, പി.എസ്.സാബ്രി എന്നിവര്‍ പ്രസംഗിക്കും.