വൈദ്യുതി നിരക്ക് വർധന: പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
1486729
Friday, December 13, 2024 5:07 AM IST
ചെങ്ങന്നൂർ: വൈദ്യുതി ചാർജ് വർധവിനെതിരേ യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഉദ്ഘാടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബു ഏബ്രഹാം വീരപ്പള്ളി നിർവഹിച്ചു.
അന്യായ വൈദ്യുതി ചാർജ് വർധന സാധാരണ ജനങ്ങൾക്കും വ്യവസായ, കാർഷിക മേഖലയ്ക്കും വൻ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ കൊഴുവല്ലൂർ അധ്യക്ഷനായി.
കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം അൻസിൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. രോഹിത്ത് രാമചന്ദ്രൻ, ഗണേഷ്, രെജുൽ രാജപ്പൻ, ഷംഷാദ്, പ്രവീൺ പ്രഭ, അഡ്വ. പൂജ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.