അവകാശസംരക്ഷണ ദിനം ആചരിച്ചു
1484821
Friday, December 6, 2024 5:27 AM IST
ആലപ്പുഴ: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അവകാശ സംരക്ഷണ ദിനം ആചരിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കോടതിയുടെ മുന്പില് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന് നിര്‍വഹിച്ചു.
അഡ്വ. ലാലി ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. സമീര്‍ പുന്നയ്ക്കല്‍, കെ.എം. അഭിജിത്ത്, എസ്. സുദര്ശനകുമാര്, ജില്ലാ പ്രസിഡന്റ് എസ്. ഗോപകുമാര്‍, റീഗോ രാജു, ആര്. സനല്‍ കുമാര്‍, ചന്ദ്രലേഖ, എസ്. മുരുകന്, വിഷ്ണുരാജ് സുഗതന്, റോഫിന്‍ ജേക്കബ്, പ്രിയ അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.