കുറുപ്പന്‍കുളങ്ങര പള്ളിയില്‍ തിരുനാള്‍
1484819
Friday, December 6, 2024 5:27 AM IST
ചേര്‍ത്തല: കുറുപ്പന്‍കുളങ്ങര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഇന്നുമുതല്‍ എട്ടുവരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം ആറിന് ജപമാല. 6.30ന് കൊടിയേറ്റ്.
തുടര്‍ന്ന് ദിവ്യബലി-ഫാ. സിബിന് അഞ്ചുകണ്ടത്തില്‍. സന്ദേശം-ഫാ. വര്‍ഗീസ് കണിച്ചുകാട്ട്. തുടര്‍ന്ന് കലാവിരുന്ന്, ഫ്യൂഷന്‍ ഡാന്‍സ്. ഏഴിന് വൈകുന്നേരം 5.30നു ജപമാല. തുടര്‍ന്ന് ദിവ്യബലി-ഫാ. ലൂക്ക് പുത്തന്‍പറമ്പില്‍, സന്ദേശം-ഫാ. ആന്റണി ആശാരിപറമ്പില്‍.
തുടര്‍ന്ന് വേസ്പര പ്രദക്ഷിണം. എട്ടിന് തിരുനാള്‍ദിനം. വൈകുന്നേരം 3.30ന് ദിവ്യബലി-ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍, സന്ദേശം-ഫാ. ഡേവിഡ് നാനാട്ട്. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.