കേരളോത്സവ വേദി മാറ്റിയതില്‍ പ്രതിഷേധവുമായി പഞ്ചായത്തംഗങ്ങള്‍
1484818
Friday, December 6, 2024 5:27 AM IST
ഹരിപ്പാട്: വീയപുരം പഞ്ചായത്തിലെ കേരളോത്സവം നടത്താന്‍ തീരുമാനിച്ച വേദികള്‍ മാറ്റാനുള്ള ഏകപക്ഷീയ തീരുമാനത്തില്‍ പ്രതിഷേധവുമായി പഞ്ചായത്തംഗങ്ങള്‍.
കാരിച്ചാല്‍ സെന്റ് മേരീസ് യുപി സ്കൂളിലും വെള്ളംകുളങ്ങര ഗവ. യുപിഎസിലും നടത്താനായിരുന്നു കമ്മിറ്റി തീരുമാനം. കായികമത്സരം കാരിച്ചാല്‍ സ്കൂളില്‍ നടത്തിയെങ്കിലും മിക്ക ഇനങ്ങളും ഇവിടെനിന്നു മാറ്റി മറ്റൊരു സ്കൂളിലാക്കി. ഏഴിന് വെള്ളംകുളങ്ങര സ്കൂളില്‍ നടത്തേണ്ട കലാമത്സരങ്ങളാണ് കൂടിയാലോചന നടത്താതെ മാറ്റി വീയപുരം സ്കൂളിലാക്കിയത്.
യുവതീയുവാക്കളുടെ കലകായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് കേരളോത്സവം നടത്തുന്നത്. വേദികള്‍ മാറ്റുന്നതോടെ ഇഷ്ടക്കാരെ വിജയികളായി തെരഞ്ഞെടുക്കാനുള്ള വ്യഗ്രതയാണ് സംഘാടകര്ക്കെന്നാണ് സംസാരം.
ഇന്ന് അടിയന്തരമായി യോഗം വിളിച്ചിട്ടുണ്ട്. പല മെബംർമാരും യോഗം ബഹിഷ്കരിക്കാനുള്ള തയാറെടുപ്പിലാണെന്ന് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസും പഞ്ചായത്തഗം എം. ജഗേഷും പറഞ്ഞു.