എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
1484812
Friday, December 6, 2024 5:14 AM IST
ഹരിപ്പാട്: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കരുവാറ്റ ആഞ്ചിൽ പുത്തൻവീട്ടിൽ സെബിനെയാണ് ആലപ്പുഴ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലീസും ചേർന്ന് പിടികൂടിയത്.
13 ഗ്രാം എംഡിഎംഎയും 1.375 കി.ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. ക്രിസ്മസ്സ-പുതുവൽസരം പ്രമാണിച്ച് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കൾ വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ച തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കരുവാറ്റ പണിക്കന്റെപറമ്പിൽ വീട്ടിൽ അഖിൽ (24) എന്നയാളെ ലഹരിമരുന്നുമായി പിടികൂടിയിരുന്നു. ചോദ്യം ചെയ്തതിൽനിന്നുമാണ് മൊത്തക്കച്ചവടക്കാരനായ സെബിനെ പോലിസിനു പിടികൂടുവാൻ സാധിച്ചത്.
ഇയാളുടെ വീട്ടിൽ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സെബിന്റെ സഹോദരൻ സോബിനെ എറണാകുളം ഭാഗത്തുനിന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ജില്ലയിലുടനീളം ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി പി. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി,
എസ്ഐമാരായ ബിജു, ശ്രീകുമാർ, ഷൈജ, ഉദയൻ എസ്പിഒ സനീഷ്, ശ്രീജിത്ത്, രാകേഷ്, നിഷാദ്, കാർത്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.