ഹരിതകർമസേനയ്ക്ക് ഇഎസ്ഐ പരിരക്ഷ
1484811
Friday, December 6, 2024 5:14 AM IST
ചേർത്തല: നഗരസഭയുടെ ഹരിതകർമസേനാംഗങ്ങൾക്കുള്ള ഇഎസ്ഐ കാർഡ് വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. ഇഎസ്ഐ ആനുകൂല്യങ്ങളെകുറിച്ചുള്ള ക്ലാസും സംശയ നിവാരണവും കൺസൾട്ടന്റ് വി.വി. സണ്ണി നടത്തി. നഗരസഭാ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാധുരി സാബു അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശോഭ ജോഷി, എ.എസ്. സാബു, കൗൺസിലർമാരായ എം.കെ. പുഷ്പകുമാർ, ബാബു മുള്ളഞ്ചിറ, എ. അജി, പി.എസ്. ശ്രീകുമാർ, ആശ മുകേഷ്, പ്രമീള ദേവി, കനകമ്മ, സിഡിഎസ് ചെയർപേഴ്സൺ പി. ജ്യോതിമോൾ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.