തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ ഇന്ന് നടതുറക്കല്‍
1484808
Friday, December 6, 2024 5:14 AM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ ഇന്ന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം നടതുറക്കല്‍. 425 വര്‍ഷങ്ങള്‍ക്കു മുമ്പ് പാരീസില്‍നിന്നും ആലപ്പുഴയിലേക്ക് കടല്‍ കടന്നുവന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഇന്നു രാത്രി 12 മുതല്‍ ഡിസംബർ 11 വരെയാണ് പൊതുവണക്കത്തിനുവയ്ക്കുന്നത്.
ഇന്നു വൈകുന്നേരം ഏഴിന് തുമ്പോളി മുറ്റം മുതല്‍ കടലറ്റം വരെയുള്ള മതസൗഹാര്‍ദ ദീപക്കാഴ്ചയ്ക്ക് തിരു തെളിയും. ദീപക്കാഴ്ച എംപി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 9.30ന് സംഗീതസംവിധായകന് ആന്റേഴ്സണ് ആലപ്പുഴയുടെ നേതൃത്വത്തില്‍ മാതാ കീര്‍ത്തന സന്ധ്യ നടക്കും. മാതാ കീര്ത്തനത്തിന സന്ധ്യ പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൃത്യം 12ന് നടതുറക്കും.