ആല്‍വിന്റെ മരണം താങ്ങാനാവാതെ മുത്തശി സാറാമ്മ ഉമ്മന്‍
1484806
Friday, December 6, 2024 5:14 AM IST
എടത്വ: കളര്‍കോടുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആല്വിന് ജോര്‍ജിന്റെ മരണം താങ്ങാന്‍ കഴിയാതെ അലമുറയിട്ട് കരയുകയാണ് മുത്തശി സാറാമ്മ ഉമ്മന്‍. ചെറുമകന്റെ അവസാന ആദരവ് ഏറ്റുവാങ്ങിയത് മുത്തശി സാറാമ്മ ഉമ്മനായിരുന്നു.
മെഡിക്കല്‍ എന്ട്രന്സില് തിളക്കമാര്‍ന്ന വിജയം നേടിയ ആല്‍വിനെ എടത്വ പഞ്ചായത്ത് കേരളോത്സവത്തില്‍ ആദരിക്കാനായി തിങ്കളാഴ്ച ക്ഷണിച്ചിരുന്നു. കോളജില്‍ പഠനം നടക്കുന്നതിനാല്‍ ആല്വിന് എത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് മുത്തശി സാറാമ്മ ഉമ്മനാണ് ആദരവ് ഏറ്റുവാങ്ങിയത്.
തിങ്കളാഴ്ച രാവിലെ എടത്വ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തി സന്തോഷത്തോടെയായിരുന്നു കൊച്ചുമകന്റെ മെമന്റോ ഏറ്റുവാങ്ങിയത്. അപകടവിവരം അറിഞ്ഞപ്പോള്‍ മുതല്‍ താങ്ങാവുന്നതിലുമപ്പുറമായിരുന്നു. ഇന്നലെ ആല്‍വിന്റെ മരണവിവരം അറിഞ്ഞതോടെ ചെറുമകന്റെ അവസാന വിജയ ഫലകം നെഞ്ചോടു ചേർത്ത് മുത്തശി വിതു ന്പുകയാണ്.