ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേട്ടം സ്വന്തമാക്കി ബഥനി ബാലികാമഠം ഹൈസ്കൂൾ
1484579
Thursday, December 5, 2024 5:03 AM IST
കായംകുളം: റവന്യു ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ഓവറോൾ നേട്ടം സ്വന്തമാക്കി ബഥനി ബാലികാമഠം ഹൈസ്കൂൾ 106 പോയിന്റ് നേടിയാണ് ബഥനി സ്കൂൾ ഓവറോൾ നേട്ടം കൈവരിച്ചത്.
83 പോയിന്റോടെ അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് രണ്ടാം സ്ഥാനവും, 74 പോയിന്റോടെ ചേർത്തല മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികവാർന്ന വിജയം കൈവരിച്ചാണ് ബഥനി സ്കൂൾ ഒന്നാമതെത്തിയത്.