എലൈവ് മ്യൂസിക് ആൻഡ് ഫുഡ് ഫെസ്റ്റിവൽ
1484578
Thursday, December 5, 2024 5:03 AM IST
ആലപ്പുഴ: സംഗീത കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ എലൈവ് ആലപ്പുഴ വൈഎംസിഎയുടെ സഹകരണത്തോടെ എല്ലാവർഷവും നടത്തിവരാറുള്ള മ്യൂസിക് & ഫുഡ് ഫെസ്റ്റിവൽ 6, 7, 8 തീയതികളിൽ ആലപ്പുഴ വൈഎംസിഎയിൽ നടക്കും. നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിവലിൽ മൂന്നു ദിവസങ്ങളിലായി വൈകിട്ട് 6 മുതൽ 10 വരെയാണ് പ്രവേശനം.
വ്യത്യസ്തമായ സംഗീത, കലാ പരിപാടികൾ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. 6ന് വൈകിട്ട് ആറിന് പ്രശസ്ത ഗായകരായ ബിനോയി ജോർജ്, റയാൻ അഫ്സൽ, ഷിജു ജോസ് തുടങ്ങിയവർ നയിക്കുന്ന അനുരാഗ ഗാനം പോലെ എന്ന ഗാന സന്ധ്യയും എട്ടിന് ഭരത് ദേവേഷ് ആർ.എൽ.വി നയിക്കുന്ന സ്ട്രീല്ലാന എന്ന വീണ ഫ്യൂഷൻ പ്രോഗ്രാമും
രണ്ടാം ദിനമായ ഏഴിന് വൈകിട്ട് 6ന് ശിവദം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും 7.30ന് രാജു സാക്സ് നയിക്കുന്ന സാക്സ് സോളോ സംഗീത നിശയും മൂന്നാം ദിനം 8ന് വൈകിട്ട് ആറിന് പ്രശസ്ത സിനിമാ ടിവി താരം ജയദേവ് കലവൂർ അവതരിപ്പിക്കുന്ന ജെ ഡി വിത്ത് ഫൺ ടൈം എന്ന സ്റ്റാൻഡ് അപ്പ് കോമഡിയും 7ന് എലൈവ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.