കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യബസിടിച്ച്; 20 പേർക്കു പരിക്ക്
1484576
Thursday, December 5, 2024 5:03 AM IST
കായംകുളം: പുനലൂർ - കായംകുളം കെപി റോഡിൽ കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യബസിടിച്ചു കയറി ഉണ്ടായ അപകടത്തിൽ ഇരുപതോളം യാത്രക്കാർക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാവിലെ എട്ടോടെ കെപി റോഡിൽ കറ്റാനം മൂന്നാംകുറ്റി ജംഗ്ഷനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.