കത്തോലിക്ക കോൺഗ്രസിന്റെ ഐക്യദാർഢ്യം
1484574
Thursday, December 5, 2024 4:57 AM IST
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ സംസ്ഥാന നെൽകർഷക സംരക്ഷണസമിതിയുടെ നിരാഹാരം അനുഷ്ഠിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ആലപ്പുഴ ഫൊറോന കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരപ്പന്തൽ സന്ദർശിച്ചു. സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന നെല്ലിന്റെ വില കൂട്ടി നൽകാത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സമിതി കുറ്റപ്പെടുത്തി.
കൃഷി ചെയ്യുന്ന കർഷകർക്ക് നെല്ലിന്റെ വില കിട്ടാത്തതിനാൽ അവർ വളരെയേറെ പ്രതിസന്ധി നേരിടുന്നെന്നും അതിനാൽ എത്രയും വേഗം സർക്കാർ എടുത്ത നെല്ലിന്റെ വില നൽകണമെന്നും ആവശ്യപ്പെട്ടു.
ഐക്യദാർഢ്യത്തിന് ഫൊറോന പ്രസിഡന്റ് ദേവസ്യ പുളിക്കാശേരി, അതിരുപത എക്സിക്യൂട്ടീവ് അംഗം ടോമിച്ചൻ മേത്തശേരി, ഫൊറോന ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, യൂത്ത് കോ-ഓർഡിനേറ്റർ ജോഷി ജോർജ്, ഫൊറോന എക്സിക്യൂട്ടീവംഗം കുഞ്ഞുമോൻ ബംഗ്ലാവ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.