സ്കൗട്ട് ജില്ലാ കാര്യാലയത്തിന്റെ ശിലാസ്ഥാപനം
1484570
Thursday, December 5, 2024 4:57 AM IST
ചേർത്തല: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സിന്റെ ഒന്നാം നിലയുടെ ശിലാസ്ഥാപനകർമം മന്ത്രി പി.പ്രസാദ് നിർവഹിച്ചു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒന്നാംനില പണിയുന്നത്. ചേർത്തല ബിആർസി ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ ജോഷി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ റോഷ്ന അലിക്കുഞ്ഞ്, എഇഒ സി. മധു, റ്റി.ഒ. സൽമോൻ, കെ.സി. ആന്റണി, എം.ഇ. രാമചന്ദ്രൻ നായർ, സിറിയക് കാവിൽ,
അഡ്വ. കെ. രാധാകൃഷ്ണൻ, ഡി. ബാബു, അഡ്വ.യു.ആർ. വിജയകുമാർ, ആർ. ഹേമലത, സാജു തോമസ്, ബി. ചന്ദ്രലേഖ, എം. ഭരതമ്മാൾ, എൻ. സരസമ്മ, എഫ്. ബലദേവ് തുടങ്ങിയവർ പ്രസംഗിച്ചു.