ദീപിക കളര്‍ ഇന്ത്യ മത്സരവിജയികള്‍
1484569
Thursday, December 5, 2024 4:57 AM IST
ആലപ്പുഴ: ജില്ലാതല ദീപിക കളര്‍ ഇന്ത്യ ചിത്രരചന മത്സരത്തില്‍ ആലപ്പുഴ ജില്ലയിലെ വിജയികളെ പ്രഖ്യാപിച്ചു. ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യവുമായി കുട്ടികളില്‍ ദേശിയോദ്ഗ്രധന ചിന്തകള്‍ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചനാ മത്സരം നടത്തിയത്.
ജില്ലയില്‍നിന്നു 38,000 ല്‍പ്പരം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്ലാ സ്കൂളുകളിലും അന്നേദിവസം ദേശിയോദ്ഗ്രധന പ്രതിഞ്ജ ഏറ്റുചൊല്ലി. സംസ്ഥാന അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ ഇന്ത്യ എന്ന ചിന്തയ്ക്ക് വര്‍ണങ്ങള്‍ തീര്‍ത്തു.
കെജി വിഭാഗം: 1. ഡി. അദ്വിക (ഹോളി ട്രിനിറ്റി വിദ്യാഭവന് കാര്‍ത്തികപ്പള്ളി) 2. വേദ രജീഷ് (അമല ഇംഗ്ലീഷ് മീഡിയം എല്‍പിഎസ് മിത്രക്കരി), 2. ആരാധന ജോണ്‍ (ലിയോ തേര്ട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാളാത്ത്).
എല്‍പി വിഭാഗം: 1. എയ്ബല്‍ ജോണ്‍ (ജ്യോതിനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പുന്നപ്ര), 2. ആര്. ശ്രീഹരി (സെന്റ് അലോഷ്യസ് എല്‍പിഎസ് എടത്വ), 2. ഭവ്യ സജി (ബഥനി ബാലികാമഠം എല്‍പിഎസ് നങ്ങ്യാര്‍കുളങ്ങര).
യുപി വിഭാഗം: 1. ദേവസൂര്യ ആര്. കൃഷ്ണന് (ജ്യോതിനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പുന്നപ്ര), 2. അജ്ഞന പ്രസാദ് (സണ്‍ സ്കൂള്‍ കാവാലം), 2. ശ്രീറാം കൃഷ്ണ (ശീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാന്നാര്‍).
എച്ച്എസ് വിഭാഗം: 1. എസ്. ഐശ്വര്യ ലക്ഷ്മി (ഹോളിട്രിനിറ്റി വിദ്യാഭവന് കാര്‍ത്തികപ്പള്ളി), 2. എസ്. ഗൗരി പ്രസാദ് (ലൂതറന്‍ എച്ച്എസ്എസ് സൗത്ത് ആര്യാട്),2. ആര്. ദേവനന്ദന (ബഥനി സെന്‍ട്രല്‍ സ്കൂള്‍ നങ്ങ്യാര്‍കുളങ്ങര).
എച്ച്എസ്എസ് വിഭാഗം: 1. ഡോണ്‍ പ്രേം ജോസഫ് (സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുട്ടാര്‍), 2. പാര്‍വതി എം. നായര്‍ (ചിന്മയ വിദ്യാലയ കളര്‍കോട്), 2. ആദിത്യന് വിനോദ് ( പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കറ്റാനം).