കയറ്റം കയറിയ തടിലോറിയുടെ മുൻഭാഗം ഉയർന്നു; അപകടം ഒഴിവായി
1484567
Thursday, December 5, 2024 4:57 AM IST
മാങ്കാംകുഴി: റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ തടിയുമായി വന്ന ലോറിയുടെ മുൻഭാഗം ഉയർന്നു പൊങ്ങി. ഇതേത്തുടർന്ന് ലോറിയിൽ കൊണ്ടുവന്ന തടികൾ റോഡിൽ വീണു. നാട്ടുകാരുടെയും മറ്റ് വാഹന യാത്രക്കാരുടെയും സമയോചിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.
കഴിഞ്ഞദിവസം രാത്രി കൊല്ലം ദേശീയപാതയിൽ മാങ്കാംകുഴി ജംഗ്ഷനു സമീപത്തെ കുത്തനെയുള്ള കയറ്റത്തിലായിരുന്നു ലോറി അപകടത്തിൽപ്പെട്ടത്.
തുടർന്ന് പോലീസ് എത്തി നടപടി സ്വീകരിച്ചു. ജെസിബി ഉപയോഗിച്ച് തടികൾ കുറച്ചു മാറ്റിയതിനെ തുടർന്നാണ് ലോറിയുടെ മുൻഭാഗം താഴ്ന്നത്. ഓവർ ലോഡുമൂലം ലോറിയുടെ മുൻവശം കയറ്റത്തിൽ വച്ച് ഉയർന്നതാണെന്ന് പോലീസ് പറഞ്ഞു.