തങ്കി പള്ളിയിൽ ആദ്യവെള്ളി ആചരണം നാളെ
1484566
Thursday, December 5, 2024 4:57 AM IST
ചേർത്തല: തങ്കി പള്ളിയിൽ ക്രിസ്മസ് നോമ്പിലെ ആദ്യവെള്ളി ആചരണം നാളെ നടക്കും. രാവിലെ അഞ്ചിന് നടതുറക്കും. 5.30നും 10 നും വൈകുന്നേരം 5.30 നും ദിവ്യബലി, കല്ലറജപം, ആരാധന, നേർച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും.
രാവിലെ അഞ്ചുമുതൽ രാത്രി ഒമ്പതുവരെ അത്ഭുത തിരുസ്വരൂപദർശനം, പിടിയരി സമർപ്പണം, അടിമ സമർപ്പണം എന്നിവയ്ക്ക് സൗകര്യമുണ്ടാകും. വികാരി ഫാ. ജോർജ് എടേഴത്ത് മുഖ്യകാർമികത്വം വഹിക്കും.