‘മാരാരി ബീച്ച് ഫെസ്റ്റ് -2024’ ലോഗോ പ്രകാശനം ചെയ്തു
1484314
Wednesday, December 4, 2024 5:20 AM IST
ചേര്‍ത്തല: വിനോദസഞ്ചാര കേന്ദ്രമായ മാരാരിക്കുളം ബീച്ച് കേന്ദ്രീകരിച്ച് മാരിരി ബീച്ച് ഫെസ്റ്റിനായി ഒരുക്കങ്ങള്‍ തുടങ്ങി. 2025 നെ വരവേല്‍ക്കാന്‍ 22 മുതല്‍ 31 വരെയാണ് ഉത്സവാഘോഷങ്ങളൊരുക്കുന്നത്. 22ന് വിളംബര ഘോഷയാത്രയോടെ തുടങ്ങി 31ന് പുതുവത്സര പിറവിയാഘോഷം വരെയാണ് മേള.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഡിടിപിസിയുമായി സഹകരിച്ചാണ് ഫെസ്റ്റ് ഒരുക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എസ്. രാധാകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനാഭായ്, വൈസ് പ്രസിഡന്റ് സി.സി. ഷിബു, സെക്രട്ടറി എസ്. ബിജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്‍. പ്രീത, സാജു വാച്ചാക്കല്‍, വി.കെ. കലേഷ്, വി.ഇ.ഒ അഹലുദേവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനതല വോളിബോള്‍, ക്രിക്കറ്റ്, വടംവലി മത്സരങ്ങള്‍, ഭക്ഷ്യമേള, കൈകൊട്ടിക്കളി മത്സരം, ചെണ്ടമേള മത്സരം തുടങ്ങിയവയൊരുക്കുന്നുണ്ട്. ഏഴുമുതല്‍ 10 വരെ പിന്നണിഗായകരെയും മികച്ച സംഘങ്ങളെയും അണിനിരത്തിയുള്ള ഗാനമേള, നാടകം, വയലിന് ഫ്യൂഷന്‍, നാടന്‍പാട്ട് തുടങ്ങിയവ ഉണ്ടായിരിക്കും. മേളയുടെ ലോഗോ പ്രകാശനം ചേര്‍ത്തല പ്രസ്ക ്ലബ്ഹാളില് ദലീമജോജോ എംഎല്‍എ നിര്‍വഹിച്ചു.