മാർ തോമസ് തറയിലിന് സ്വീകരണം
1484312
Wednesday, December 4, 2024 5:20 AM IST
മുഹമ്മ: ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സ്വീകരണം നൽകി. ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടൂപ്പാറ, കൈക്കാരന്മാരായ ടി.ജി. പോൾ താന്നിക്കൽ, രാജ്മോൻ കരിപ്പുറം, ഫൊറോനായുടെ കീഴിലുള്ള വൈദീകർ, സിസ്റ്റർമാർ, ഫൊറോനയിലെ വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വികാരി ജനറാൾ റവ.ഡോ. ആന്റണി എത്തയ്ക്കാട്ട്, വികാരി ജനറാൾ റവ.ഡോ. വർഗീസ് താനമാവുങ്കൽ, ഫാ. സ്മിത്ത് ശ്രാമ്പിക്കൽ എന്നിവർ പങ്കെടുത്തു. പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അലക്സാണ്ടർ ജെ. മറ്റം മെമ്മോറിയൽ സ്കോളർഷിപ്പുകളുടെ വിതരണവും നടന്നു.