മഴപ്പഴഞ്ഞിയിൽ ക്ഷേത്രത്തിൽ മോഷണം
1484311
Wednesday, December 4, 2024 5:20 AM IST
മാന്നാർ: കാരാഴ്മ മഴപ്പഴഞ്ഞിയിൽ ഭദ്രാ സരസ്വതിക്ഷേത്രത്തിൽ മോഷണം നടന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് തകർത്താണ് മോഷ്ടാവ് പണം അപഹരിച്ചത്.
നാലു മാസം മുൻപാണ് അവസാനമായി കാണിക്കവഞ്ചി തുറന്നു പണം എടുത്തതെന്നു ഭാരവാഹികൾ പറഞ്ഞു. മുൻപും ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്ന സംഭവം ഉണ്ടായിട്ടുണ്ട്.