മുട്ടം ഫൊറോന പള്ളിയില്‍ അമലോത്ഭവ തിരുനാള്‍
1484310
Wednesday, December 4, 2024 5:20 AM IST
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആറുമുതല്‍ എട്ടുവരെ ആഘോഷിക്കും. 42 പ്രസുദേന്തിമാർ ചേർന്ന് നടത്തുന്ന തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, ജനറൽ കൺവീനർ ഫ്രാൻസിസ് പൊള്ളേച്ചിറ, വി.കെ. ജോർജ്, ബേബി ജോൺ എന്നിവർ പറഞ്ഞു.
ആറിന് വൈകുന്നേരം അഞ്ചിന് ദിവ്യബലി തുടർന്ന് വികാരി റവ. ഡോ. ആന്റോ ചേരാംതുരുത്തി കൊടിയേറ്റും. തുടര്‍ന്ന് നൊവേന ലദീഞ്ഞ്. ഏഴിന് റവ.ഡോ. പോൾ പൂവത്തിങ്കല്‍ സിഎംഐയുടെ നേതൃത്വത്തിൽ സ്വര്ഗാനുഭവ് പുത്തന്‍പാന (മിശിഹാചരിത്രം), ഡാന്‍സ്, ബൈബിള്‍ സംഗീതകച്ചേരി. ഏഴിന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകുന്നേരം 4.45ന് രൂപം വെഞ്ചരിപ്പ്.
തുടര്‍ന്ന് പാട്ടുകുർബാന-ഫാ. ജെറിൽ ചിറക്കൽ മണവാളൻ. സന്ദേശം-റവ.ഡോ. പീറ്റർ കണ്ണമ്പുഴ. തുടര്‍ന്ന് പ്രസുദേന്തിയെ വാഴിക്കൽ, പ്രദക്ഷിണം. എട്ടിന് തിരുനാൾദിനം രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന, 10ന് തിരുനാൾ പാട്ടുകുർബാന-ഫാ. ജോയി പ്ലാക്കൽ. സന്ദേശം- ഫാ. ആന്റോ പുതുവ. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന-ഫാ. ബോണി കട്ടയ്ക്കകത്തൂട്ട്. തുടർന്ന് പട്ടണപ്രദക്ഷിണം.