വിദ്യാര്‍ഥിനിക്കു നേരേ ലൈംഗികാതിക്രമം: സ്കൂള്‍ വാന്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
1484271
Wednesday, December 4, 2024 5:12 AM IST
ചേര്‍ത്തല: സ്കൂള്‍ വിദ്യാര്‍ഥിനിയായ 13 കാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ വിദ്യാര്‍ഥികളെ കയറ്റുന്ന സ്വകാര്യ മിനിബസ് ഡ്രൈവര്‍ റിമാന്‍ഡില്‍. ചേര്‍ത്തല കുറുപ്പംകുളങ്ങര വൈശാഖത്തില്‍ അഖിലി(30)നെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സ്കൂള്‍ വാനില്‍ വരുന്ന വിദ്യാര്‍ഥിനിയെ നിരന്തരം പിന്തുടര്ന്ന് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിച്ചെന്നുമാണ് കേസ്.