യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
1484269
Wednesday, December 4, 2024 5:12 AM IST
ഹരിപ്പാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. കള്ളിക്കാട് അമ്പാടിയിൽ വീട്ടിൽ ബിജിൽ(അമ്പാടി -36)നെയാണ് കള്ളിക്കാട് ഭാഗത്തുവച്ച് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റു ചെയ്തത്.
ആറാട്ടുപുഴ കള്ളിക്കാട് കൂടത്തിൻച്ചിറയിൽ വീട്ടിൽ അരുണിനെ കഴിഞ്ഞ മാസം നാലിന് കള്ളിക്കാട് ശിവനട ജംഗ്ഷനു പടിഞ്ഞാറുവശം കടപ്പുറത്തുവച്ചാണ് ബിജിൽ കമ്പിവടി കൊണ്ട് അരുണിന്റെ തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റു അബോധാവസ്ഥയിലായ അരുൺ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജിത്ത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് ബിജിലിനെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.