പഴമയുടെ പെരുമ കൈവിടാതെ തിരുവാതിര
1484267
Wednesday, December 4, 2024 5:12 AM IST
കായംകുളം: ചമയത്തിലും ചുവടുവെയ്പിലും തന്മയത്വത്തോടെ ആടിക്കളിച്ച് മലയാളി മങ്കമാരുടെ തിരുവാതിര വേദിയെ ഇളക്കി മറിച്ചു.
പഴമയുടെ പെരുമ കൈവിടാതെ മനോഹരമായി തിരുവാതിര അവതരിപ്പിച്ച് ഹൈസ്കൂൾ വിഭാഗം തിരുവാതിരകളി മത്സരത്തിൽ ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി.